പ്രവാസിയുടെ ആത്മഹത്യ; സഹോദരന്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദരന്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വ്യവസായി സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത് കക്ഷി ചേരുന്നത്.

സാജന്‍ പണികഴിപ്പിച്ച പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ വൈകിപ്പിച്ചെന്ന ആരോപണത്തില്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷിചേരാന്‍ ശ്രീജിത് തീരുമാനിച്ചത്.

സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പങ്കുണ്ട്. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നും ഈ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ തന്നെ കേസില്‍ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത് ആവശ്യപ്പെട്ടിരിക്കുന്നത്.

Top