സാജന്റെ ആത്മഹത്യ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നതിനാല്‍

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമമാണെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കൃഷ്ണദാസ്. മറ്റൊരു കാരണവും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും പുറത്തു പ്രചരിക്കുന്ന കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന്റെ അറിവില്‍ പെട്ടതല്ലെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സാജന്‍ പാറയിലിന്റെ കുടുംബം രഗംത്തെത്തിയിരുന്നു. അപവാദ പ്രചാരണങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് സാജന്റെ ഭാര്യ ബീന വ്യക്തമാക്കി. മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടിവരും, തെറ്റായ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞിരുന്നു.

Top