വെള്ളിത്തിരയില്‍ ഹിറ്റായ ‘കീ ആന്‍ഡ് കാ’ എന്ന ചിത്രത്തിന് ശേഷം കരീനയെ കാത്തിരിക്കുന്നത് ഹിറ്റ് മേക്കര്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രമാണെന്ന് സൂചന.
ഗുസ്തക്കിയാന് എന്ന് പേരിട്ട അടുത്ത സിനിമയുമായി ബന്ധപ്പെട്ട് ബന്‍സാലി കരീനയെ കണ്ടതായാണ് വിവരം. കരീന അല്ലെങ്കില്‍ പ്രിയങ്ക ചോപ്രയായിരിക്കും അടുത്ത സിനിമയിലെ നായികയെന്ന് ബന്‍സാലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.എന്നിരുന്നാലും പുതിയ ചിത്രത്തിനായി ആരുമായും കരാറൊപ്പിട്ടില്ലെന്ന് താരം വെളിപ്പെടുത്തി.
സാഹിര്‍ ലുദിവാനിയെന്ന തൂലികാ നാമത്തില്‍ പ്രശസ്തനായിരുന്ന അബ്ദുല്‍ ഹയ്യി എന്ന കവിയും, കവിയത്രിയായ അമൃതാ പ്രീതവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇര്ഫാന് ഖാനായിരിക്കും നായകന്.