തിയറ്റര്‍ തുറക്കല്‍; അന്തിമ തീരുമാനം ആയില്ലെന്ന് സജി ചെറിയാന്‍

Saji Cherian

തിരുവനന്തപുരം: കേരളത്തില്‍ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തിയേറ്ററുകള്‍ തുറക്കാനാകു. തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത നാല് മാസത്തേക്കു കൂടി തീയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് മുന്‍പ് തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചത്.

 

Top