വിനോദ് ഗുരുവായൂര്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘സകലകലാശാല’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബഡായിബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസും തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി മൂത്തേടനാണ്.
മനോജ് പിള്ള ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ടിനി ടോമാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിങ് കോളജില്‍ പൂര്‍ത്തീകരിച്ചു. അടുത്തഘട്ട ചിത്രീകരണം ജൂണില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.