കൊച്ചി : വ്യവസായിയെ തട്ടിക്കൊണ്ട് പോകല്‍ കേസില്‍ ഒളിവില്‍ പോയ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ മുന്‍ജാമ്യം തേടി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ തിങ്കളാഴ്ച എറണാകുളം ജില്ലാ കോടതി പരിഗണിക്കും.
കോടതിയില്‍ നിന്നുള്ള പകര്‍പ്പ് പൊലീസ് ലഭിച്ചിട്ടുണ്ട്.
സക്കീര്‍ഹുസൈന് ജാമ്യം നല്‍കരുതെന്ന് കാട്ടി അന്വേഷണ സംഘം കോടതിയില്‍ മറുപടി നല്‍കും. ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമാകില്ലെന്നാണ് പൊലീസിന്റെ വാദം.
പൊലീസ് ജ്യാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോയത്. സര്‍ക്കീര്‍ ഹുസൈനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സാണ് സക്കീറിനായുള്ള തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ 27നാണ് ഗുണ്ടകളുടെ സഹായത്തോടെ വ്യവസായിയെ തട്ടികൊണ്ട് പോയി ഭീഷണിപെടുത്തിയതിന് സക്കീര്‍ ഹുസൈനെതിരെ സിറ്റി ടാസക് ഫോഴ്‌സ് കേസെടുത്തത്. സി.പി.എം ജില്ലാ കമ്മറ്റിയംഗവും കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.