കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ജാമ്യം.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ റിമാന്‍ഡിലായിരുന്നു സക്കീര്‍ ഹുസൈന്‍.
ഗൗരവമേറിയ കേസാണെന്നും സക്കീറിനെ ജാമ്യത്തില്‍ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയും മജിസ്‌ട്രേറ്റ് കോടതിയും നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു.