കൊച്ചി: സി.പി.എം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വീണ്ടും പൊലീസ് കേസ്. സ്വകാര്യവ്യക്തികളുടെ തര്‍ക്കത്തില്‍ ഇടപെട്ട് ഗുണ്ടായിസം നടത്തി എന്നാണ് കേസ്. എര്‍ണാകുളം ഏലൂര്‍ പൊലീസാണ് കേസെടുത്തത്.
വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സക്കീറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കഴിഞ്ഞ 26ന് കേസെടുത്തിരുന്നു.
സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്നും സക്കീര്‍ ഹുസൈനെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിപിഐഎമ്മിനെ വികൃതമാക്കുന്നതിനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഗുണ്ടായിസം നടത്തിയെന്ന പേരില്‍ പൊലീസ് വിണ്ടും സക്കീര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്.
ആരോപണവിധേയനായ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ മോഹനനാണ് സക്കീര്‍ ഹുസൈനു പകരം കളമശേരി ഏരിയാ സെക്രട്ടറിയുടെ ചുമതല.