കൊറോണ വൈറസ് പടരുന്നത് മാംസാഹാരം കഴിക്കുന്നതിനാലെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്നത് മാംസാഹാരം കഴിക്കുന്നത് കൊണ്ടാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി എന്നിവര്‍ പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുള്ളവരാണ്. കൊറോണ പടരുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണവര്‍.

എന്നാല്‍, മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് ഈ വൈറസ് പടരുന്നത്. വവ്വാല്‍, എലി, പന്നി, പട്ടി തുടങ്ങിയവയുടെ ഇറച്ചി ഭക്ഷിച്ചാല്‍ ഉറപ്പായും കൊറോണ വൈറസ് ബാധിക്കുമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗോമൂത്ര പാര്‍ട്ടിക്ക് ശേഷം കൊറോണ പടരാതിരിക്കാന്‍ അഖില ഭാരത ഹിന്ദുമഹാസഭ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു വര്‍ഷം വരെ ദമ്പതികള്‍ ശാരീരിക ബന്ധത്തില്‍ നിന്നും സ്‌നേഹ പ്രകടനങ്ങളില്‍ വിട്ടുനില്‍ക്കാനാണ് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് നിര്‍ദേശിച്ചത്. ‘ഒരു വര്‍ഷം മുഴുവന്‍ ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാര്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായവരും നിര്‍ദേശം പാലിക്കണം. ആളുകള്‍ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണമെന്നും ചക്രപാണി പറഞ്ഞിരുന്നു.

Top