ന്യൂഡല്‍ഹി: സാക്ഷി മാലിക് ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. 24കാരിയായ സാക്ഷി കസാക്കിസ്ഥാന്റെ അയൗലിം കാസിമോവയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ജപ്പാന്റെ റിസാക്കോ കവായിയാണ് ഫൈനലില്‍ സക്ഷിയുടെ എതിരാളി.
ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സാക്ഷി മാലിക്. ഗ്ലാസ്ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെളളിയും 2015ലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സാക്ഷി നേടിയിട്ടുണ്ട്.