ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്ക് 62 കിലോഗ്രാം വിഭാഗത്തില്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ യോഗ്യത നേടി.
സാക്ഷിയെക്കൂടാതെ വിനേഷ് പോഗാട്ട് (50 കിലോ), ബബിതാ കുമാരി (54 കിലോ), പൂജ ധാന്ത (57 കിലോ), ദിവ്യ കരണ്‍ (68 കിലോ), കിരണ്‍ (76 കിലോ) എന്നിവരാണ് യോഗ്യത നേടിയത്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്.
ഇന്ത്യക്കായി റിയോ ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ നേടിയ താരമാണ് സാക്ഷി മാലിക്. ക്വാര്‍ട്ടറില്‍ തോറ്റ സാക്ഷി റപ്പഷാഗെ റൗണ്ട് വഴിയാണ് വെങ്കല മെഡല്‍ നേടിയത്. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് സാക്ഷി വെങ്കലം നേടിയത്. ഗുസ്തിയിലല്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരമാണ് സാക്ഷി.