ക്രിക്കറ്റ് ലോകത്ത് സജീവമായി നില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയുടെ വിരമിക്കല്‍. ഈ ദിവസങ്ങളില്‍ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയും പരന്നു. വിരമിക്കല്‍ പ്രഖ്യാപിക്കാനായി ധോനി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഏത് നിമിഷവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു വാര്‍ത്ത പരന്നത്.
സൈനിക സേവനത്തിനായി വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുന്നതും ധോനിയുമൊത്തുള്ള ഒരു പഴയ നിമിഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പങ്കുവെച്ചതും അഭ്യൂഹത്തിന്റെ ശക്തിയും കൂടി. ഒടുവിലിപ്പോള്‍ ഉയര്‍ന്നു വരുന്ന സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി ധോനിയുടെ ഭാര്യ സാക്ഷി രംഗത്തെത്തി.
ഇതിനെയാണ് അഭ്യൂഹങ്ങള്‍ എന്നു പറയുക എന്ന ഒരൊറ്റ വരി ട്വീറ്റായിരുന്നു സാക്ഷിയുടെ വിശദീകരണം. ഇതോടെയാണ് ധോനി ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്.
ഇക്കഴിഞ്ഞ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സെടുത്ത ധോനി തുടര്‍ന്ന് നടന്ന വിന്‍ഡീസ് പര്യടത്തനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബി.സി.സി.ഐ.യോട് അഭ്യര്‍ഥിക്കുകയായിരുന്നു.