കൊല്ലം: ശക്തി കുളങ്ങര അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച നാലു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്.
പ്ലാന്റിന് സമീപം നിന്ന് ആറു ജീവനക്കാരില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ എക്‌പോര്‍ട്ടിംഗ് മേഖലയിലെ ജോലിക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് പ്ലാന്റിന് സമീപമുള്ള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സമീപവാസികളേയും പോലീസ് ഒഴിപ്പിച്ചിരുന്നു. ജനവാസ കേന്ദ്രത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.