സലയുടെ മരണം: പൈലറ്റിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി അന്വേഷണ സംഘം

ലണ്ടന്‍: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനം പറത്തിയ പൈലറ്റിന് ലെസന്‍സില്ലെന്ന് കണ്ടെത്തി. സലയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അംഗീകൃത ലൈസന്‍സില്ലാതെയാണ് പൈലറ്റ് വിമാനം ഓടിച്ചതെന്നും അയാള്‍ക്ക് പരിചയക്കുറവുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വൃക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി 21നാണ് കാര്‍ഡിഫ് താരമായ സല ചെറുവിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പൈലറ്റിനൊപ്പം യാത്രതിരിച്ചത്. ഈ യാത്രയിലാണ് ഇംഗ്ലീഷ് ചാനലില്‍ വിമാനം തകര്‍ന്ന് വീഴുന്നത്. ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുന്നതും, സലയുടെയും പൈലറ്റിന്റെയും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Top