റാമോസിന്റെ വിമര്‍ശനങ്ങള്‍ക്കും ടീമിനെതിരായ പരിഹാസങ്ങള്‍ക്കും മറുപടിയുമായി സാല

salah

സെര്‍ജിയോ റാമോസിന്റെ വിമര്‍ശനങ്ങള്‍ക്കും ലിവര്‍പൂളിനെതിരായ പരിഹാസങ്ങള്‍ക്കും മറുപടിയുമായി മുഹമ്മദ് സാല. ചാമ്പ്യന്‍സ് ലീഗില്‍ തനിക്ക് പരുക്കേറ്റപ്പോള്‍ ശാരീരികമായി മാത്രമല്ല മാനസികമായും താന്‍ കുറെ വേദനിച്ചു എന്നും, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ കഴിയില്ല എന്നതും ഒപ്പം ലോകകപ്പിനെ ഓര്‍ത്തും പേടിയായെന്നും സാല പറഞ്ഞു. ഈജിപ്തിന് ഈ ലോകകപ്പ് അത്രയ്ക്ക് വലുതാണ്. നിരവധി തവണ ആഫ്രിക്കന്‍ കപ്പ് നേടിയിട്ടുണ്ട് എങ്കിലും ലോകകപ്പ് യോഗ്യത തങ്ങളുടെ വലിയ സ്വപ്നമാണെന്നും സാല വ്യക്തമാക്കി.

നേരത്തെ സാലയ്ക്ക് ഇഞ്ചക്ഷന്‍ അടിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാമായിരുന്നു എന്നും എല്ലാം തന്റെ തലയില്‍ ആരോപിക്കുകയാണെന്നും റാമോസ് പറഞ്ഞിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മുഹമ്മദ് സാല. റാമോസിന്റെ അഭിപ്രായം തമാശ മാത്രമാണെന്നും തന്നെ വേദനിപ്പിച്ചവര്‍ തന്നെ അവസാനം ഇങ്ങനെ പറഞ്ഞ് ചിരിപ്പിക്കുന്നത് സന്തോഷം നല്‍കുന്നു എന്നും സാല പറഞ്ഞു.

റാമോസിന് എല്ലാം അറിയാമെങ്കില്‍ തനിക്ക് ലോകകപ്പ് കളിക്കാന്‍ കഴിയുമോ എന്നു കൂടെ അദ്ദേഹം പറഞ്ഞ് തരട്ടെ എന്നും സാല പരിഹാസത്തോടെ ചോദിച്ചു.

Top