ഇ കുബേര്‍ സോഫ്റ്റ് വെയര്‍ തകരാര്‍; സര്‍ക്കാര്‍ ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളം മുടങ്ങി. ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം ലഭിക്കുന്നവരുടെ ശമ്പളമാണ് മുടങ്ങിയത്.

ട്രഷറി മുഖേന ശമ്പളം ലഭിക്കുന്നവരുടെ ശമ്പളത്തുകയ്ക്ക് തടസ്സം നേരിട്ടില്ല. ശമ്പളം മുടങ്ങിയതിന് കാരണം ഇ കുബേര്‍ സോഫ്റ്റ് വെയര്‍ തകരാറാണ്.

മുംബൈയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സോഫ്റ്റ്വയർ തകരാറിലായതാണ് ശമ്പളവിതരണം തടസപ്പെടാന്‍ കാരണമെന്നാണ് ആര്‍ബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നാളെ ഉച്ചയോടെ തകരാർ പരിഹരിച്ച് ശമ്പളം വിതരണം പൂര്‍ത്തിയാക്കുമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.

Top