സാലറി ചാലഞ്ച്; ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുന്നത്. സാലറി ചാലഞ്ചിനായി ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും സര്‍ക്കാര്‍ പറയുന്നു.

അതേസമയം, പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കേരളത്തിന്റെ പുന:സൃഷ്ടിയ്ക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചിൽ പങ്കെടുക്കാത്ത ഇടുക്കി ജില്ലയിലെ പൊലീസുകാർക്ക് അമിത ജോലി നൽകുന്നുണ്ടെന്ന ആരോപണവും എത്തിയിരുന്നു. അസുഖത്തെ തുടർന്ന് അവധി ആവശ്യപ്പെട്ടാൽ പോലും അനുവദിക്കുന്നില്ലെന്നായിരുന്നു ആരോപണം.

Top