സാലറി ചാലഞ്ച് സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി ചെലവ് മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണമെന്നും വിസമ്മതപത്രം തിരികെ നല്‍കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സാലറി ചാലഞ്ചില്‍ സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍നടപടി തീരുമാനിക്കും. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കുവെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചാലഞ്ച് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ സമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. സാലറി ചാലഞ്ചിന് സമ്മതമുള്ളവര്‍ സര്‍ക്കാറിനെ അറിയിച്ചാല്‍ മതിയെന്നും പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി.

Top