സാലറി ചലഞ്ച് ; കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി

higher-secondary-teachers

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകരാണ് പരാതി നല്‍കിയത്.

കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നാണ് അധ്യാപകര്‍ പരാതിയില്‍ പറയുന്നത്. സാലറി ചലഞ്ചില്‍ ഈ സ്‌കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു.

Top