തിരുവനന്തപുരം: ശമ്പളവിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ പല ട്രഷറികളും രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിച്ചു. നാളെ വൈകീട്ടോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.
സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയിരുന്നു. തുടര്‍ന്നാണ് ട്രഷറികളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി ശമ്പള വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ധനമന്ത്രി തോമസ് ഐസക് നിര്‍ദ്ദേശം നല്‍കിയത്.