സൗദിയിലെ സ്വകാര്യ കമ്പനികളിലെ ശമ്പള വെട്ടികുറയ്ക്കൽ പിൻവലിച്ചു

സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കോവിഡ് സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നീട്ടാനും നൽകിയിരുന്ന അനുമതി ഗവൺമെന്റ്​ പിൻവലിച്ചു. ഇനി കരാർ പ്രകാരം ആദ്യമുണ്ടായിരുന്ന ശമ്പളം തന്നെ നൽകണം. കോവിഡ് പ്രത്യാഘാതം രാജ്യം അതിജയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

സർക്കാർ ആനുകൂല്യം വാങ്ങുന്നവർ തൊഴിലാളിയെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പിരിച്ചു വിടരുതെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനങ്ങൾ നേരിട്ടത്. ഈ സാഹചര്യത്തിലാണ് സൗദി തൊഴില്‍ നിയമത്തിൽ ആര്‍ട്ടിക്കിള്‍ 41 ആയി ശമ്പളം വെട്ടിക്കുറക്കാനും അവധി നീട്ടാനും അനുവദിക്കുന്ന പുതിയ നിയമം ചേർത്തിരുന്നത്.

അതായത്, ഇതു പ്രകാരം ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ താത്കാലിക മാറ്റങ്ങള്‍ വരുത്താമായിരുന്നു.തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയും നിർബന്ധിത അവധി നൽകുകയും ചെയ്യാമായിരുന്നു. ഒപ്പം തൊഴിൽ സമയം കുറക്കാനും അതനുസരിച്ച്​ ശമ്പളം കുറക്കാനും അനുവാദമുണ്ടായിരുന്നു. ഈ നിയമമാണ്​ ഇപ്പോൾ പിൻവലിച്ചത്.

Top