കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം എഴുന്നൂറിലധികം ജീവനക്കാര്‍ക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളം കിട്ടയില്ലെന്ന് പരാതി.
ശമ്പള ബില്ല് മുഴുവന്‍ ഓണ്‍ലൈനില്‍ ചേര്‍ത്ത് തീരാത്തതാണ് ശമ്പള വിതരണത്തിന് തടസം വന്നിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും മൂന്നാഴ്ച വൈകിയാണ് 730 പേര്‍ക്ക് ശമ്പളം ലഭിച്ചത്. കഴിഞ്ഞ തവണ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ ഒരു വിഭാഗം ജീവനക്കാരുടെ പ്രതിഷേധ ധര്‍ണ നടന്നിരുന്നു. ഇതിനെതുടര്‍ന്നാണ് ശമ്പളം ലഭിച്ചത്.