സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നുമുതൽ; മൂന്നുദിവസങ്ങളിലായി പൂർത്തിയാക്കും

ർക്കാർജീവനക്കാരുടെ മുടങ്ങിയ ശമ്പളവിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്നുദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നൽകാനാണ് ആലോചന.

ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചമുതൽ ഘട്ടംഘട്ടമായി ഇത് ഒഴിവാക്കും. ആദ്യദിവസം പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാംദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ, മൂന്നാംദിവസം അധ്യാപകർ എന്നിങ്ങനെയായിരിക്കും ക്രമീകരണം.

സർക്കാർജീവനക്കാരുടെ ശമ്പളം നൽകുന്നതോട ട്രഷറി വീണ്ടും ഓവർ ഡ്രാഫ്റ്റിലാവും. ശമ്പളപ്രതിസന്ധി പരിഹരിച്ചാലും ഇനിയുള്ള ദിവസങ്ങളിൽ സർക്കാർ മുൾമുനയിലായിരിക്കും.

സാമ്പത്തികവർഷത്തിന്റെ ഒരു പാദത്തിൽ ആകെ 36 ദിവസമാണ് ഓവർ ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താവുന്നത്. ഇതു പിന്നിട്ടാൽ റിസർവ് ബാങ്ക് ഇടപാടുകൾ നിർത്തിവെക്കും. ഇതോടെ ട്രഷറി പൂട്ടേണ്ടിവരും. ഈ പാദത്തിൽ 27 ദിവസം ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നു. ഇനി ഒമ്പതുദിവസമേ ശേഷിക്കുന്നുള്ളൂ. അതിനുള്ളിൽ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കേണ്ടിവരും.

Top