ഇംഗ്ലണ്ട് : വനിത ക്രിക്കറ്റ് ലോകകപ്പില്‍ ജേതാക്കളായ ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് വന്‍ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ തുല്യമായ വേതനങ്ങളല്ല. എന്നാല്‍ ഇത് തമ്മിലുള്ള അന്തരം കുറച്ച് കൊണ്ടുവരാനുള്ള തീവ്രമായ ശ്രമമാണ് കൈക്കൊള്ളാന്‍ ശ്രമിക്കുന്നതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
ശമ്പളത്തില്‍ 40 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടാകുമെന്നാണ് ആദ്യ സൂചനകള്‍. പത്തോളം താരങ്ങള്‍ക്ക് 50 ശതമാനത്തിലധികം പ്രകടനത്തെ ആസ്പദമാക്കിയുള്ള വര്‍ദ്ധനവും ഉണ്ടെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. പുതിയ കരാറുകള്‍ 2019 അവസാനം വരെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.