ശമ്പളം പൂര്‍ണമായും കിട്ടിയില്ല ; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ നരുവാമൂട് സ്വദേശി വിനോദ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വിഷം കഴിച്ചശേഷം ഡിപ്പോയിലെത്തിയ വിനോദിനെ സഹപ്രവര്‍ത്തകരാണു സംശയം തോന്നി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം ഉള്ളില്‍ ചെന്നതായി സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തു.

ശമ്പളം പൂര്‍ണമായും കിട്ടാത്തതിനെത്തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു വിനോദ്. 15 ദിവസത്തെ ശമ്പളം കിട്ടിയിരുന്നെങ്കിലും മിക്കവരുടെയും പണം വായ്പ തിരിച്ചടവ് ഇനത്തില്‍ ബാങ്കുകള്‍ പിടിച്ചിരുന്നു.

Top