തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌ക്കരണം വൈകുന്നതിനെതിരെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് (ഐ.എന്‍.ടി.യു.സി ) അനിശ്ചിത കാല പണിമുടക്കിലേക്ക്. ശമ്പളം വൈകുന്നതിനെതിരെ ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുക.
അതേസമയം, കഴിഞ്ഞ ആഴ്ച നടന്ന രണ്ട് ദിവസത്തെ തൊഴിലാളി പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് ഒന്‍പത് കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാല്‍ ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല.