അബുദാബി: ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ശമ്പളം വെട്ടിയ്ക്കുറയ്ക്കാന്‍ ഉത്തരവുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് സോഷ്യല്‍ ഡവലപ്‌മെന്റ് നീക്കി.
ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളമില്ലാ അവധി, ലേ ഓഫ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് നീക്കം ചെയ്തത്. ഇനി മുതല്‍ സൗദിയിലെ കമ്പനികള്‍ക്ക് കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനോ നിര്‍ബന്ധിതമായി ശമ്പളമില്ലാ അവധി നല്‍കാനോ സാധിക്കില്ല.