ശമ്പളമില്ലാതെ ജോലി; അധ്യാപികയ്ക്ക് കുടിശ്ശിക സഹിതം നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബാംഗ്ലൂര്‍: ശമ്പളമില്ലാതെ പതിമൂന്നര വര്‍ഷമായി ജോലി ചെയ്ത അധ്യാപികയ്ക്ക് കുടിശ്ശിക സഹിതം ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. നിയമനം കിട്ടി വര്‍ഷങ്ങളോളമാണ് വിദ്യാവതി എന്ന അധ്യാപിക ശമ്പളമില്ലാതെ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. മൂന്നുമാസത്തിനുളളില്‍ മുഴുവന്‍ ശമ്പള കുടിശ്ശികയും നല്‍കിയില്ലെങ്കില്‍ സ്‌കൂളിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലെ അരവിന്ദ് തയ്യാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ 1992 ലാണ് വിദ്യാവതി അധ്യാപികയായി പഠിപ്പിക്കാന്‍ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 13.5 വര്‍ഷമാണ് ശമ്പളമില്ലാതെ വിദ്യാവതിക്ക് പഠിപ്പിക്കേണ്ടി വന്നത്.

സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്രയും കാലം പഠിപ്പിച്ചിട്ടും അവരുടെ നിയമനം റഗുലറൈസ് ചെയ്തിരുന്നില്ല. 2001 ആഗസ്റ്റിലും വിദ്യാഭ്യാസ വകുപ്പ് നിയമനം അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെതിരെ നീതി തേടി ഒടുവില്‍ വിദ്യാവതി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന് 2005 ലെ ഹൈക്കോടതി വിധി പ്രകാരം വിദ്യാഭ്യാസ വകുപ്പ് ഹിയറിങ്ങിന് വിളിക്കുകയും 1993 മുതല്‍ 2006 വരെയുളള മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ക്കാന്‍ ഉത്തരവാകുകയും ചെയ്തു. എന്നിട്ടും ശമ്പള കുടിശ്ശിക നല്‍കാതെ വന്നതോടെ വിദ്യാവതി ഉന്നത സമിതിയെ സമീപിക്കുകയും അവിടുന്നും അനുകൂല വിധി കിട്ടി. അതിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ ശമ്പളം നല്‍കാന്‍ തയാറായില്ല. തുടര്‍ന്നാണ് അവര്‍ വീണ്ടും ഹൈക്കോടതിയിലെത്തിയത്.

Top