വത്തിക്കാൻ: കൊവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ഫ്രാന്‍സിസ് മാർപാപ്പ . കർദിനാൾ, വൈദികർ, മറ്റ് ജീവനക്കാർ എന്നിവരുടെ ശമ്പളമാണ് കുറച്ചതെന്ന് വത്തിക്കാന്റെ ഔദ്യോഗിക മാധ്യമമായ ‘ദ റോമന്‍ ഒബ്‌സര്‍വർ’ വ്യക്തമാക്കുന്നുണ്ട്.
ശമ്പളം വെട്ടിക്കുറയ്‌ക്കുന്ന ഉത്തരവിൽ മാർപാപ്പ ഒപ്പുവച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ മാസം മുതലാണ് കുറവ് ഉണ്ടാകുക. വൈദികരെ കൂടാതെ വിവിധ വകുപ്പുകളുടെ തലവന്മാർ, കന്യാസ്‌ത്രീകൾ എന്നിവരുടെയും ശമ്പളത്തിൽ കുവുണ്ടാകും.
കന്യാസ്‌ത്രീകൾക്ക് നൽകുന്ന മാസ ശമ്പളത്തിൽ നിന്ന് മൂന്ന് ശതമാനത്തിൻ്റെ കുറവ് ഉണ്ടാകും. വലിയ നിരക്കിൽ ശമ്പളം വാങ്ങുന്ന വകുപ്പ് തലവന്മാരുടെ ശമ്പളത്തിൽ നിന്നും എട്ട് ശതമാനത്തിൻ്റെ കുറവുമാണ് ഉണ്ടാകുക. എന്നാൽ കർദിനാൾ, വൈദികർ, മറ്റ് ജീവനക്കാർ എന്നിവരുടെ ശമ്പളത്തിൽ നിന്നും എത്ര ശതമാനം കുറയ്‌ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കൊറോണ മൂലമുണ്ടായ പ്രതിസന്ധി രൂക്ഷമാണെന്ന് മാർപാപ്പ ഉത്തരവിൽ പറയുന്നുണ്ട്. ” കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. വത്തിക്കാൻ്റെ സാമ്പത്തിക വരുമാനങ്ങളെ സാഹചര്യം ബാധിച്ചു. എല്ലാവരുടെയും തൊഴിൽ സംരക്ഷിക്കേണ്ടതുള്ളതിനാൽ ശമ്പളത്തിൽ നിന്നും കുറവ് വരുത്തുകയാണ്” – എന്നും മാർപാപ്പ പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.