sale tax department in kerala

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിമൂലം ഈ മാസം മുന്‍മാസത്തേക്കാള്‍ വില്‍പ്പന നികുതി കുറയുമെന്ന് വാണിജ്യനികുതി വകുപ്പ്. സ്റ്റാംപ് ഡ്യൂട്ടി രജിസ്‌ട്രേഷന്‍ ഇനത്തില്‍ 50 ശതമാനം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. മരുന്നുകടകളില്‍ 40 ശതമാനം വില്‍പ്പന കുറഞ്ഞു.

പലചരക്കുകടകളില്‍ ശമ്പളദിവസം പോലും തിരക്കില്ല.കഴിഞ്ഞ ഡിസംബറില്‍ വില്‍പ്പന നികുതിയിനത്തില്‍ ഖജനാവിലെത്തിയത് 2578 കോടി. ഇതില്‍നിന്ന് ഇത്തവണ 30 ശതമാനം കുറവുണ്ടാകുമെന്ന ്കണക്കുകൂട്ടുന്നു. നവംബറിലെ വരുമാനം 2700 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയുണ്ടായ സാഹചര്യത്തിലാണ് നോട്ട് പ്രതിസന്ധിമൂലം നികുതി വരുമാനം കുത്തനെയിടിയുന്നത്.

Top