സലീമ വീണ്ടും വെള്ളിത്തിരയിലേക്ക്; ഞാവല്‍പ്പഴത്തിന്റെ ചിത്രീകരണം തുടങ്ങി

കെകെ ഹരിദാസ് സംവിധാനം ചെയ്യുന്ന ഞാവല്‍പ്പഴത്തിലൂടെ മലയാളികളുടെ പ്രിയ നായിക സലീമ വീണ്ടും വെള്ളിത്തിരയിലേക്ക്.

‘ആരണ്യക’ത്തിലെ അമ്മിണി, ‘നഖക്ഷതങ്ങളി’ലെ ലക്ഷ്മി എന്നീ കഥാപാത്രങ്ങളെല്ലാം വെള്ളിത്തിരയില്‍ സലീമ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമയിലെ പഴയ സഹപ്രവര്‍ത്തകരെ വിളിച്ച് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സലീമ പറഞ്ഞതെല്ലാം വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.

വാഹനാപകടത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഞാവല്‍പ്പഴം. ചിത്രത്തില്‍
മുത്തശ്ശിയുടെ വേഷത്തിലാണ് സലീമ പ്രത്യക്ഷപ്പെടുന്നത്.

പുതുമുഖ നടി ആയിരിക്കും പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഹരീഷ് പേരാടി, സാജു നവോദയ, സൂധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Top