ന്യൂഡല്‍ഹി:ഓൺലൈൻ വിപണിയില്‍ ചാണക വ്യാപാരം ഇപ്പോള്‍ സുലഭമായി വരുകയാണ്. ചാണകം ഞങ്ങളുടെ പക്കലുണ്ട് ‘ എന്ന് വിളിച്ച് പറയുന്ന പരസ്യങ്ങള്‍ക്കും ഇപ്പോള്‍ എല്ലാ സെറ്റുകളിലും വ്യാപകമായി കാണാന്‍ സാധിക്കുന്നുണ്ട്.
ജൂണ്‍ 2016 ല്‍ രാഷ്ട്രീയക്കാര്‍ ചാണകത്തിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കുന്നതും, മൊബൈല്‍ ഫോണില്‍ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ ചാണകം പുരട്ടിയാല്‍ മതിയെന്ന പുതിയ വാദവുമെല്ലാം വിപണിയില്‍ ചാണകത്തിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്.
അതിനാല്‍, ഇകൊമേഴ്‌സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്. മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ചാണകം, ഇപ്പോള്‍ വമ്പന്മായ ആമസോണ്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്.
വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകത്തിന് ആരാധകരും ഏറെയുണ്ടെന്ന് ഇകൊമേഴ്‌സ് സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആമസോണ്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും, പശുവില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗൊക്രാന്തി.ഒര്‍ജി മുതലായ സൈറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം.
പശു ഉത്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ‘ എന്നാണ് ഹോംപേജില്‍ ഗൊക്രാന്തി അവകാശപ്പെടുന്നത്.