കൊച്ചി: കൊച്ചിയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകം. തമിഴ്‌നാട് കമ്പത്ത് നിന്നാണ് കൊച്ചിയിലെ വിദ്യാലയങ്ങളിലേക്ക് കഞ്ചാവ് വ്യാപകമായി എത്തുന്നത്.
കഞ്ചാവ് പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്തിവരുന്നത്.
റിപ്പോര്‍ട്ടര്‍ ടി.വി സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹില്‍ ആന്റണിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കൊച്ചിയിലെ ചില സ്‌കൂളുകളില്‍ വിദ്യാത്ഥികള്‍ കഞ്ചാവ് വില്പന നടത്തുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സ്‌കൂള്‍ വിദ്യാത്ഥി മുഖേനയാണ് സ്‌കൂള്‍ പരിസരത്ത് ലഹരി മരുന്ന് വില്പനയെക്കുറിച്ചുള്ള വിവരം അറിഞ്ഞത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിച്ച കഞ്ചാവണെന്നും ഒരു പൊതിക്ക് 500 രൂപ നല്‍കണമെന്നും വിദ്യാത്ഥി ആവശ്യപ്പെട്ടു.
പണം നല്‍കാമെന്ന് ഏറ്റതോടെ വില്‍പ്പനക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചു. പിന്നീട് അവരുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂളിന് കുറച്ച് അകലെയുള്ള മറ്റൊരു സംഘത്തിന്റെ കയ്യില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വാങ്ങി നല്‍കി.
മാതാപിതാക്കള്‍ അറിയാതെ പെട്ടന്ന് പണം കണ്ടെത്താനുള്ള ആഗ്രഹമാണ് വിദ്യാര്‍ത്ഥികളെ അപകടം നിറഞ്ഞ ഈ വഴിയിലേക്ക് നയിക്കുന്നത്.
മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ വീടുകളില്‍ ഒത്തുകൂടി കഞ്ചാവ് ഉപയോഗിക്കുന്ന പ്രവണതയും വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വര്‍ധിച്ചു വരികയാണ്.