നടിയോടും കുടുംബാംഗങ്ങളോടും മാപ്പ് ചോദിച്ച് നടന്‍ സലീംകുമാര്‍.
ദിലീപിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് നടന്‍ പറഞ്ഞു. നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
പോസ്റ്റ് അപരാധവും സ്ത്രീവിരുദ്ധവും ആണെന്ന് മനസ്സിലാക്കിയതിനാലാണെന്നും സലീംകുമാര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീംകുമാറിന്റെ പ്രതികരണം.
സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാതവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു.
ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും.