സലിംകുമാറിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ‘കറുത്ത ജൂതന്‍’ 18ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ രചനയും സംവിധാനവും സലിം കുമാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
എല്‍.ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
ലാഫിങ് ബുദ്ധയുടെ ബാനറില്‍ സലിം കുമാറും മാധവന്‍ ചെട്ടിക്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു വിഭാഗം ജൂതരുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയില്‍ ആരോണ്‍ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാര്‍ എത്തുന്നത്.
രമേശ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ എന്നിവര്‍ക്കൊപ്പം ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രീജിത്ത് വിജയൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ബി.ആര്‍.ബിജുറാമാണ് ഒരുക്കിയത് .