കൊച്ചി: ചലച്ചിത്ര താരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധിച്ച് സലീം കുമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചു.
സംഘടനാ നിര്‍ദ്ദേശം ലംഘിച്ച് താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയതാണ് കാരണം. താരമണ്ഡലങ്ങളില്‍ പോയി പക്ഷം പിടിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് സലീംകുമാര്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് അനുഭാവിയായ സലീംകുമാര്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
മോഹന്‍ലാല്‍ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കെ.ബി.ഗണേഷ് കുമാറിനെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് തന്നെ വേദനിപ്പിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജഗദീഷ് പറഞ്ഞു.