SalimRaj in solar commission

കൊച്ചി: സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ക്ക് പല ഉന്നതരുടെയും ഫോണ്‍ നമ്പര്‍ കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്. സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ് സലിംരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

സരിതയ്ക്ക് പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നതായും സലിംരാജ് മൊഴി നല്‍കി.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് സരിതയെ ആദ്യമായി കാണുന്നത്. പാല കടപ്ലാമറ്റത്തുവച്ചായിരുന്നു പൊതുപരിപാടിയെന്നും സലിംരാജ് വ്യക്തമാക്കി.

സരിത അടക്കം സോളാര്‍ കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെതുടര്‍ന്ന് 2013 ജൂണില്‍ സലീംരാജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ.ഡി.ജി.പി ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സലീംരാജിനെതിരെ നടപടി കൈക്കൊണ്ടത്.

Top