ഐഎസ്എല്‍ ഉദ്ഘാടന മത്സരം കാണാന്‍ സല്‍മാനും, കത്രീനയും കൊച്ചിയിലെത്തും

കൊച്ചി : നവംബര്‍ 17ന് ഐഎസ്എല്‍ നാലാം സീസണ്‍ മത്സരത്തിന് കൊച്ചി വേദിയാകുമ്പോള്‍ സാന്നിധ്യവുമായി ബോളിവുഡ് താരങ്ങളും.

സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് കൊച്ചിയിലേക്ക് ഐഎസ്എല്‍ ഉദ്ഘാടനം കാണാന്‍ എത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിനും എടികെയുടെ സൗരവ് ഗാംഗുലിയും കലൂര്‍ സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിന് സാക്ഷിയാകും.

കൂടാതെ നിരവധി സെലിബ്രിറ്റികളും നവംബര്‍ പതിനേഴിന് കൊച്ചിയില്‍ ഉണ്ടാകും.

വൈകിട്ട് 7.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ എടികെ കൊല്‍ക്കത്തയെ ആകും നേരിടുന്നത്.

ഇത്തവണ ഐഎസ്എല്‍ ഫൈനല്‍ മത്സരം കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

Top