salman arms case verdict exonerated

ജോധ്പൂര്‍: നിയമവിരുദ്ധമായി തോക്ക് കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ സല്‍മാന്‍ഖാനെ വെറുതെവിട്ടു. ജോധ്പൂര്‍ സി.ജെ.എം കോടതിയാണ് വിധി പറഞ്ഞത്.

കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നതാണ് സല്‍മാന്‍ഖാന് എതിരെയുള്ള കുറ്റം.

1998 ഒക്ടോബറില്‍ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു.

ഈ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച സല്‍മാന്‍ ഖാനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചത് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചാണ്. ഈ കേസിലാണ് കോടതി ഇന്ന് വിധിപറഞ്ഞത്.

Top