ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായി സല്‍മാന്‍ഖാന്‍. സമ്മിശ്ര പ്രതികരണവുമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്യൂബ്‌ലൈറ്റ് ആണ് സല്‍മാന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
സൂപ്പര്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ദബാംഗി’ന്റെ മൂന്നാം ഭാഗമാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സല്‍മാന്‍ ചിത്രം.
പ്രഭുദേവയാണ് ‘ദബാംഗ് 3’ സംവിധാനം ചെയ്യുന്നത്. ഇതിന് മുമ്പ് ‘വാണ്ടഡ്’ എന്ന സിനിമയിലും സല്‍മാനും പ്രഭുദേവയും ഒന്നിച്ചിരുന്നു.
നൃത്ത സംവിധായകന്‍ റെമൊ ഡിസൂസ സംവിധാനം ചെയ്യുന്ന സിനിമയിലും സല്‍മാന്‍ തന്നെയായിരിക്കും നായകന്‍.
ട്യൂബ്‌ലൈറ്റിന്റെ സംവിധായകന്‍ കബീര്‍ഖാനും സല്‍മാനും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ബി ടൗണില്‍ നിന്നും കേള്‍ക്കുന്ന മറ്റൊരു വാര്‍ത്ത. ഏറെ വ്യത്യസ്മാര്‍ന്ന ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ സല്‍മാന്‍ എത്തുക.
കഥാപാത്രത്തിന്റെ 40 മുതല്‍ 70 വരെയുള്ള വിവിധ കാലഘട്ടങ്ങളാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.