ആദ്യം കാമുകി, ഇപ്പോള്‍ അമ്മ…പറഞ്ഞു വരുന്നത് ബോളിവുഡിലെ മസില്‍ഖാന്‍ സല്‍മാനെക്കുറിച്ചും ഇന്നലെകളിലെ സുന്ദരി ശ്രീദേവിയെക്കുറിച്ചുമാണ്.
ഒരു കാലത്ത് സല്‍മാന്റെ നായികയായി തകര്‍ത്ത ശ്രീദേവി താരത്തിന്റെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്രീദേവിയും സല്ലുവും അമ്മയും മകനുമായി അഭിനയിക്കുന്നത്.
1993ല്‍ പുറത്തിറങ്ങിയ ചാന്ദ് കാ തുക്ടാ, 1994ല്‍ എത്തിയ ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് സല്‍മാന്‍ ഖാന്‍ -ശ്രീദേവി ജോഡികള്‍ ഒന്നിച്ചത്.
ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീദേവി പിന്നീട് അധികം ചിത്രങ്ങളില്‍ മുഖം കാണിച്ചില്ല.
തമിഴില്‍ വിജയ് നായകനായ പുലിയില്‍ അഭിനയിച്ചെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.
ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ശ്രീദേവിയെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
പുലിയുമായുള്ള ഡേറ്റ് സംബന്ധിച്ച് പ്രശ്‌നം കാരണം ബാഹുബലി വേണ്ടെന്നു വയ്ക്കുകയായിരുന്നു.