ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്മാന്ഖാന്, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിലെ പുതിയ ഗാനം നാളെ പുറത്തുവിടും. ‘സിന്ദ’ എന്ന ഗാനമാണ് പുറത്തുവിടുക.
Zinda hoon main tujhme, tujhme rahoonga zinda! #ZindaSongOutTomorrow@Bharat_TheFilm @aliabbaszafar @atulreellife @itsBhushanKumar #KatrinaKaif #Tabu @bindasbhidu @DishPatani @WhoSunilGrover @julius_packiam @VishalDadlani @nikhilnamit @reellifeprodn @SKFilmsOfficial @tseries pic.twitter.com/gxPu2s8aNB
— Salman Khan (@BeingSalmanKhan) May 16, 2019
ചിത്രത്തിന്റെ ട്രെയ്ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അഞ്ച് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ സല്മാന് ഖാന് എത്തുന്നത്.ഈ വര്‍ഷം തിയേറ്ററില്‍ എത്തുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്.
2014ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ ചിത്രം ‘Ode To My Father’ ന്റെ റീമേക്കാണ് ചിത്രം. കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് നായികമാരായി എത്തുന്നത്. വിശാല്‍ -ശേഖര്‍ ടീമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
സല്മാന് ഖാന് ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂണ്‍ 5 ന് പ്രദര്‍ശനത്തിനെത്തും.