അലി അബ്ബാസിന്റെ ‘ഭരതി’ലെ സല്‍മാന്റെ ഫസ്റ്റ്‌ലുക്ക് ഏറ്റില്ലെന്ന്…

salmankhan

സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണ് ഭരത്. ചിത്രത്തിനു വേണ്ടിയുള്ള സല്‍മാന്റെ ഫസ്റ്റ്‌ലുക്ക് സ്റ്റൈലിസ്റ്റ് ആഷ്‌ലി റെബെല്ലോ പുറത്തുവിട്ടിരുന്നു. എന്നാല്‍ സല്‍മാന്റെ ഫോട്ടോയില്‍ ഒരു പ്രത്യേകതയും തോന്നിയില്ലെന്നാണ് ആരാധകരുടെ കമന്റ്. ഒരു ബ്ലാക്ക് ഷര്‍ട്ടും ലെതര്‍ ജാക്കറ്റും ധരിച്ച് സാധാരണ ലുക്കിലാണ് സല്‍മാനെ കാണാനാകുക.

ഭരതിന്റെ ചിത്രീകരണം ഞായറാഴ്ച ആരംഭിച്ചു. 2014ല്‍ പുറത്തിറങ്ങിയ ‘ഓഡ് ടു മൈ ഫാദര്‍’ എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാണ് ഭരത്. പ്രിയങ്ക ചോപ്ര, തബു, ദിശ പതാനി, സുനില്‍ ഗ്രോവര്‍, വരുണ്‍ ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതുല്‍ അഗ്നിഹോത്രിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top