സഹോദരിക്കും ഭര്‍ത്താവിനും ആയത്തുല്‍ കുര്‍സി ചിത്രം സമ്മാനമായി നല്‍കി സല്‍മാന്‍ ഖാന്‍

മുംബൈ : ലോകത്തെ ജനപ്രിയ നടന്മാരില്‍ ഒരാളെന്നതിലുപരി, സല്‍മാന്‍ ഖാന്‍ ഒരു മികച്ച കലാകാരനാണ്, ചിത്രകലയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വളരെയധികം ജനശ്രദ്ധ നേടിയവയാണ്. അദ്ദേഹത്തിന്റെ പെയിന്റിംഗുകള്‍ അമൂര്‍ത്ത ചിത്രങ്ങള്‍ മുതല്‍ ആധുനിക സ്‌ട്രോക്കുകള്‍ വരെയുള്ളവയുണ്ട്. ചിത്രങ്ങളുടെ വലിയ ശേഖരം തന്നെ വീട്ടിലുണ്ട്. അതില്‍ വരയ്ക്കുന്നതെല്ലാം വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നതും വന്‍ തുകക്ക് വിറ്റ് പോകുന്നവയുമാണ്.

ഇപ്പോള്‍, സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാനും ഭാര്യാസഹോദരന്‍ ആയുഷ് ശര്‍മ്മയ്ക്കും അദ്ദേഹം സമ്മാനിച്ച ചിത്രങ്ങള്‍ ഖുര്‍ആനിലെ വാക്യങ്ങളോടെ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ഖുര്‍ആനിലെ സൂക്തങ്ങളെ അടിസ്ഥാനമാക്കി സല്‍മാന്‍ വരച്ച ചിത്രങ്ങളാണ്. സഹോദരി അര്‍പിത ഖാനും അവരുടെ ഭര്‍ത്താവ് ആയുഷ് ശര്‍മക്കും സല്‍മാന്‍ സമ്മാനിച്ച ഈ ചിത്രങ്ങളാണ് ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘ആയത്തുല്‍ കുര്‍സി’ സൂക്തങ്ങളെയും നമസ്‌കാരത്തിന്റെ വിവിധ ഘട്ടങ്ങളെയും ആസ്പദമാക്കിയാണ് ചിത്രങ്ങള്‍. തങ്ങളുടെ ലിവിങ് റൂമില്‍ നിശ്ചയിച്ച സ്ഥലത്ത് സ്ഥാപിക്കാന്‍ ഒരു ചിത്രം വേണമെന്ന് അര്‍പിത-ആയുഷ് ദമ്പതികള്‍ സൂപ്പര്‍താരത്തോട് ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം വരച്ചതാണിത്. എന്നിട്ട് ഇത് ഞങ്ങള്‍ക്ക് സമ്മാനിച്ചു! ഈ ആയത്തുല്‍ കുര്‍സി ഈ വീടിന്റെ അനുഗ്രഹമാണ്’ എന്നു പറഞ്ഞു. ആയുഷ് ശര്‍മ്മയ്ക്കും ‘ബ്രൂട്ട് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രങ്ങള്‍ ആയുഷ് പ്രദര്‍ശിപ്പിച്ചിരുന്നു.

Top