വീണ്ടും ഒരു തെന്നിന്ത്യന്‍ ചിത്രം റീമേക്ക്. അജിത് നായകനായ ‘യെന്നൈ അറിന്താല്‍’ എന്ന തമിഴ് ചിത്രമാണ് സല്‍മാന്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. യെന്നൈ അറിന്താല്‍ ഒരുക്കിയ ഗൗതം മേനോനെ ഈ റീമേക്ക് സംവിധാനം ചെയ്യുന്നതിനായി സല്‍മാന്‍ സമീപിച്ചതായും സൂചനകളുണ്ട്.
സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ലെങ്കില്‍ പോലും സംവിധായകന്‍ ഗൗതം മേനോനുമായി സല്‍മാന്‍ ഖാന്‍ ഒന്നിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്നത് ഒരു പൊലീസ് ചിത്രത്തിനായിരിക്കുമെന്നും അടുത്ത ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ പൊലീസ് ചിത്രമായിരുന്നു യെന്നൈ അറിന്താല്‍. അജിത്ത്, അനുഷ്‌ക ഷെട്ടി, തൃഷ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുണ്‍ വിജയ് ആയിരുന്നു സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തിയത്.
അതേസമയം ടൈഗര്‍ 3 യാണ് സല്‍മാന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ടൈഗര്‍ 3. ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്റായാണ് സല്‍മാന്‍ സിനിമയിലെത്തുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.