മുംബൈ: സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടൈഗര്‍ 3 ഒടിടിയിലേക്ക്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലറില്‍ ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തിയിരുന്നു. ജനുവരി അവസാനം റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചോ, അല്ലെങ്കില്‍ അതിന് മുന്‍പോ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുമെന്നാണ് വിവരം.
ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ റിലീസ് ചെയ്തിരുന്നില്ല. ടൈഗര്‍ 3 ഒരു ആക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 മികച്ച ഒന്നാണെന്ന് തുടക്കത്തിലേ അഭിപ്രായം ലഭിച്ചത് ബോക്‌സ് ഓഫീസിലെ കുതിപ്പിന് സഹായകരമായി. ഇതുവരെ ഇന്ത്യയില്‍ മാത്രം 354.05 കോടി രൂപയും ടൈഗര്‍ നേടി.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു റിലീസ് സമയത്ത് ലഭിച്ചത്. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കിയിരുന്നു. ചിത്രത്തിലെ സ്‌പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാന്‍ ഖാന്‍സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും ടൈഗര്‍ അതിഥി വേഷത്തിലുണ്ട്.