എന്നാണ് വിവാഹം സല്ലു ഇത് കേട്ടു മടുത്തു. കാരണം 52 തികഞ്ഞിട്ടും ബോളിവുഡില്‍ ഇന്നും ക്രോണിക് ബാച്ചിലറായി കഴിയുകയാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ വിവാഹിതനായി കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരും ബോളിവുഡ് താരങ്ങളുമുണ്ട്.
ഐശ്വര്യ റായ്‌യുമായുളള പ്രണയം തകര്‍ന്നശേഷം മറ്റു ബോളിവുഡ് സുന്ദരികളെ ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ സല്‍മാന്റെ പേര് വന്നിട്ടുണ്ട്. ഇപ്പോള്‍ റൊമാനിയക്കാരി ലൂലിയ ആണ് ഗോസിപ്പ് കോളങ്ങളിലെ സല്ലുവിന്റെ കാമുകി.
സല്‍മാന്റെ കുടുംബ ചടങ്ങുകളില്‍ ലൂലിയ പങ്കെടുത്തതോടെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ പരന്നത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അതിനോടൊന്നും പ്രതികരിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. അടുത്തിടെ പങ്കെടുത്ത ഒരു പരിപാടിയില്‍ സല്‍മാന്‍ ഖാനോട് വിവാഹിതനാകാത്തതിന്റെ കാരണം ചോദിച്ചു. ഇതിനു സല്ലു നല്‍കിയ മറുപടി രസകരമായിരുന്നു.
‘കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ കോടിക്കണക്കിന് പണം ചെലവാക്കുന്നു. അത്രയും പണം എന്റെ പക്കലില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്’ സല്‍മാന്‍ പറഞ്ഞു.