ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്മാന് ഖാനെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്വില് അംബാസഡറാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് വിഖ്യാത അത്ലറ്റ് മില്‍ഖാ സിംഗ് രംഗത്ത്.
പി.ടി. ഉഷയേയോ രാജ്യവര്‍ദ്ധന്‍ സിംഗ് രത്തോഡിനെയോ അജിത് പാലിനെയോ ഈ സ്ഥാനത്തേക്കു നിയമിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മികച്ച നിരവധി അത്ലറ്റുകളെ സംഭാവന ചെയ്തിട്ടുണ്ട്. ഇവര്‍ അവരുടെ രക്തവും വിയര്‍പ്പും രാജ്യത്തിനായി നല്കിയവരാണ്.
ബോളിവുഡ് പരിപാടിക്ക് ഒരിക്കലും കായിക താരത്തെ ബ്രാന്‍ഡ് അംബാസിഡറാക്കില്ലോയെന്നും മില്‍ഖാ സിംഗ് ചോദിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് റിയോ ഡി ഷാനെറോയില്‍ ഗെയിംസ് ആരംഭിക്കുക.