സല്‍മാന്‍ ഖാന്‍ മുഖ്യവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഭരതിലെ പുതിയ ഫോട്ടോ പങ്കുവെച്ച് സംവിധായകന്‍ അലി അബ്ബാസ് സഫര്‍. സല്‍മാന്‍ ഖാന്‍ ബുള്ളറ്റില്‍ ഇരിക്കുന്ന ചിത്രമാണ് അബ്ബാസ് പങ്കുവെച്ചിരിക്കുന്നത്. മുഖം വ്യക്തമല്ല. ദ ഗ്രേറ്റ് ഇന്ത്യന്‍ റഷ്യന്‍ സര്‍ക്കസ് എന്നെഴുതിയ ബോര്‍ഡ് പുറകുവശത്ത് കാണാം.
അതേസമയം, ഭരതില്‍ നിന്നും നടി പ്രിയങ്ക ചോപ്ര പിന്മാറിയതിനെ തുടര്‍ന്ന് കത്രീന കൈഫ് സല്‍മാന്റെ നായികയായി എത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹെയിലും കത്രീനയായിരുന്നു നായിക. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താനു ശേഷം സഫറും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.
സെപ്റ്റംബറില്‍ തുടങ്ങുന്ന ഷെഡ്യുളില്‍ കത്രീന ഷൂട്ടിനായി എത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാല്‍ട്ട, അബുദാബി, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭരതിന്റെ ചിത്രീകരണം നടക്കുന്നത്. അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ഈദ് റിലീസായി തിയറ്ററുകളിലെത്തും.