‘ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല’; അച്ഛനാകാന്‍ ആഗ്രഹമുണ്ടെന്ന് സല്‍മാന്‍ ഖാന്‍

അച്ഛൻ ആകാൻ താല്പര്യമുണ്ടെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്നാണ് ആഗ്രഹമെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്നും നടന്‍ പറഞ്ഞു. എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് എന്ന പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം.

‘കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’, എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

Top